ബര്‍ലിന്‍ : ജര്‍മ്മനിയിലെ ഹെസ്സെന്‍ സംസ്ഥാനത്തിലെ സീഹൈം~ജുഗന്‍ഹൈം (SeeheimJugenheim) മുനിസിപ്പാലിറ്റിയിലെ വിദേശകാര്യ ഉപദേശക സമിതിയിലേക്ക് (Auslaenderbeirat) നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ പ്രഭ മോഹന് ഉജ്ജ്വല വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 22.21 ശതമാനം വോട്ടുകള്‍ നേടി, തിരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
കമ്പ്യൂട്ടര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനൊപ്പം വര്‍ഷങ്ങളായി പ്രദേശത്തെ വിവിധ സാമൂഹിക ~ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയില്‍ പ്രാദേശിക സമൂഹത്തിനിടയില്‍ പ്രഭ മോഹന്‍ നേടിയെടുത്ത വലിയ വിശ്വാസത്തിന്റെയും ജനപ്രീതിയുടെയും തെളിവാണ് ഈ വിജയം.
മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍: സീഹൈം~ജുഗന്‍ഹൈം ഇന്റഗ്രേഷന്‍ കമ്മീഷന്‍ (Integrationskommission) മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ സാംസ്കാരിക വിനിമയത്തിനും സാമൂഹിക ഐക്യത്തിനുമായി അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സ്റേററ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ സീഹൈം~ജുഗന്‍ഹൈം (SISS) ഫ്രണ്ട്സ് അസോസിയേഷന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണായും, സ്കൂള്‍ പേരന്റ്സ് അസോസിയേഷന്‍ കോ~ ചെയര്‍പേഴ്സണായും പ്രവര്‍ത്തിക്കുന്നു.
പ്രാദേശിക സ്പോര്‍ട്സ് ക്ളബ്ബായ എസ്.ജി മാല്‍ച്ചന്റെ (SG Malchen) ബോര്‍ഡ് മെമ്പറായും സേവനമനുഷ്ഠിക്കുന്നു. ദീപയാണ് ഭാര്യ. മക്കള്‍:അനന്തു( വോയ്സ് കിഡ്സ് സെമിഫൈനലിസ്ററ), അമ്മു.
വൈവിധ്യമാര്‍ന്ന സാംസ്കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിദേശികളുടെ പ്രശ്നങ്ങള്‍ കൃത്യമായി അധികാരികളിലെത്തിക്കുന്നതിനും പ്രഭ മോഹന്റെ ഈ വിജയം മലയാളി സമൂഹത്തിന് വലിയ കരുത്താകും.

Comments: